ONAM --activities of a school in kazargod
ഓണഗണിതവും സാംസ്കാരിക പഠനവും
ഓണം എല്ലാ വിഷയങ്ങളുടെയും പഠനാനുഭവം ആണ്
അത് സ്വാഭാവികതയോടെ ആഘോഷപ്പോലിമ നഷട്പ്പെടാതെ പ്രയോജനപ്പെടുത്താന്‍ കഴിയണം.
മറ്റെന്തെല്ലാം ഗണിത സാധ്യതകള്‍ ആലോചിച്ചു നോക്കൂ
(2 ആഴക്ക് = 1 ഉഴക്ക്, 2 ഉഴക്ക് = 1 ഉരി, 2 ഉരി = 1 നാഴി, 4 നാഴി = 1 ഇടങ്ങഴി, 10 ഇടങ്ങഴി = 1 പറ)
കുട്ടികള്‍ ഗോലി കളിക്കുമ്പോള്‍ നീളം അളവ് എങ്ങനെ ? തുണി പണ്ട് അളന്നിരുന്നത് എങ്ങനെ ?അളവുകളുടെ നാടന്‍ രീതികളും പ്രധാനം
12 വിരല്‍ = 1 ചാണ്‍ , 2 ചാണ്‍ = 1 മുഴം, 4 മുഴം = 1 മാറ്
ഇവയൊക്കെ എങ്ങനെ ദൃശ്യാനുഭവം ആക്കാം
വാമനന്‍ മൂന്നടി അല്ലെ മണ്ണ് ചോദിച്ചത്.അതും ഒരു അളവല്ലേ? ചുവടെ ചേര്‍ത്തിട്ടുള്ള അളവും ചുവട്ടടിയും തമ്മില്‍ പൊരുത്തമുണ്ടോ ?
(12 ഇഞ്ച് = 1 അടി,18 ഇഞ്ച് = 1 മുഴം, 3 അടി (2) = 1 വാര (ഗജം))
പ്രോജക്റ്റ് ആസൂത്രണം ചെയ്യുമ്പോള്‍ ഇതൊക്കെ ആലോചനയില്‍ വരണം .കേരളത്തിന്റെ ഗതകാലം ഐതീഹ്യങ്ങള്‍ മാത്രമല്ല .സംസ്കാരത്തിന്റെ ഗണിത പാഠങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളട്ടെ
അളക്കുന്ന ആളുടെ ചുവടിന്റെ വലിപ്പം മാവേലിയുടെ മനസ്സില്‍ ഉണ്ടായിരുന്ന അളവും തമ്മില്‍ പൊരുത്തപ്പെട്ടില്ല അളവ് സംബന്ധിച്ച് ഏകീകൃത രീതി ഉണ്ടായിരുന്നെങ്കില്‍ മാവേലിക്ക് പാതാളത്തില്‍ പോകേണ്ടി വരില്ലായിരുന്നു . അളവ് തട്ടിപ്പിലെ ആദ്യകാല പ്രതികളില്‍ ഒരാളാണ് വാമനന്‍ .

കാസര്‍ഗോട് നിന്നും ഒരു വാര്‍ത്ത
ഗണിത പൂക്കള മത്സരം ശ്രദ്ധേയമായി
ഉദിനൂര്‍: നാടും നഗരവും ഓണാഘോഷത്തിലമര്‍ന്നപ്പോള്‍ കുട്ടികള്‍ ഗണിത പൂക്കളമൊരുക്കി ഓണത്തെ വരവേറ്റു.
ചെറുവത്തൂര്‍ ഉപജില്ലാ ഗണിത ശാസ്ത്ര അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഗണിത പൂക്കള മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നാല്പതോളം ടീമുകള്‍ പങ്കെടുത്തു.

- പൂക്കളങ്ങളിലെ ഗണിത മൂല്യം,
- സൗന്ദര്യം,
- പ്രതിസാമ്യത,
- നിറം ,
- പൂര്‍ണത,
- നാടന്‍ പൂക്കളങ്ങളുടെ സാന്നിധ്യം,
- മുഖാമുഖം എന്നിവ കണക്കാക്കിയാണ് വിധി നിര്‍ണയിച്ചത്. അഞ്ചുപേരടങ്ങുന്നതായിരുന്നു ടീമുകള്‍ . പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ എ.ഇ.ഒ കെ.വേലായുധന്‍ അധ്യക്ഷനായി. കെ.പി.കൃഷ്ണന്‍, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.എം.മനോഹരന്‍ സ്വാഗതവും പി.പി.രാജന്‍ നന്ദിയും പറഞ്ഞു.
- ചുവടെ കൊടുത്തിട്ടുള്ള പൂക്കളങ്ങള്‍ സൂചകങ്ങള്‍ പ്രകാരം വിലയിരുത്തൂ
മറ്റെന്തെല്ലാം ഗണിത സാധ്യതകള്‍ ആലോചിച്ചു നോക്കൂ
- ഓണ സദ്യ ഒരുക്കാന്‍ കുട്ടികളെ ചുമതലപ്പെടുത്തിയാലോ? അളവുകള്‍ ,വില വിവരപ്പട്ടിക നോക്കി വേണ്ട തുക കണ്ടെത്തല്‍ ,ചേരുവയുടെ അനുപാതം..
- വെള്ളിക്കോലാദികൾ നാഴികളുംഎല്ലാം കണക്കിനു തുല്യമത്രേ.കള്ളപ്പറയും ചെറു നാഴിയും,കള്ളത്തരങ്ങൾ മറ്റൊന്നുമില്ലഓണപ്പാട്ടിലെ അളവ് ഉപകരണങ്ങള്‍ .അളവുപകരണങ്ങളില്‍ ഉണ്ടായ മാറ്റം ,അതിന്റെ കാരണം, ഒരു പ്രോജകറ്റ് ആയാലോ ? അളവുപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കാം.(ചിങ്ങം പിറക്കുമ്പോള്‍ തുടങ്ങണം )
(2 ആഴക്ക് = 1 ഉഴക്ക്, 2 ഉഴക്ക് = 1 ഉരി, 2 ഉരി = 1 നാഴി, 4 നാഴി = 1 ഇടങ്ങഴി, 10 ഇടങ്ങഴി = 1 പറ)
കുട്ടികള്‍ ഗോലി കളിക്കുമ്പോള്‍ നീളം അളവ് എങ്ങനെ ? തുണി പണ്ട് അളന്നിരുന്നത് എങ്ങനെ ?അളവുകളുടെ നാടന്‍ രീതികളും പ്രധാനം
12 വിരല്‍ = 1 ചാണ്‍ , 2 ചാണ്‍ = 1 മുഴം, 4 മുഴം = 1 മാറ്
ഇവയൊക്കെ എങ്ങനെ ദൃശ്യാനുഭവം ആക്കാം
വാമനന്‍ മൂന്നടി അല്ലെ മണ്ണ് ചോദിച്ചത്.അതും ഒരു അളവല്ലേ? ചുവടെ ചേര്‍ത്തിട്ടുള്ള അളവും ചുവട്ടടിയും തമ്മില്‍ പൊരുത്തമുണ്ടോ ?
(12 ഇഞ്ച് = 1 അടി,18 ഇഞ്ച് = 1 മുഴം, 3 അടി (2) = 1 വാര (ഗജം))
പ്രോജക്റ്റ് ആസൂത്രണം ചെയ്യുമ്പോള്‍ ഇതൊക്കെ ആലോചനയില്‍ വരണം .കേരളത്തിന്റെ ഗതകാലം ഐതീഹ്യങ്ങള്‍ മാത്രമല്ല .സംസ്കാരത്തിന്റെ ഗണിത പാഠങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളട്ടെ
അളക്കുന്ന ആളുടെ ചുവടിന്റെ വലിപ്പം മാവേലിയുടെ മനസ്സില്‍ ഉണ്ടായിരുന്ന അളവും തമ്മില്‍ പൊരുത്തപ്പെട്ടില്ല അളവ് സംബന്ധിച്ച് ഏകീകൃത രീതി ഉണ്ടായിരുന്നെങ്കില്‍ മാവേലിക്ക് പാതാളത്തില്‍ പോകേണ്ടി വരില്ലായിരുന്നു . അളവ് തട്ടിപ്പിലെ ആദ്യകാല പ്രതികളില്‍ ഒരാളാണ് വാമനന്‍ .
No comments:
Post a Comment